19 April 2024 Friday

വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്

ckmnews

ജില്ലയിലെ നിരത്തുകളില്‍ കെ.എസ്.ആര്‍.ടി.സി – സ്വകാര്യ ബസുകളില്‍ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. കൊവിഡ് വ്യാപനം കൂടിയ വേളയിലും ബസുകളില്‍ യാത്രക്കാര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ യാത്ര ചെയ്യുന്നത് പതിവാണ്. രാവിലെയും വൈകിട്ടുമാണ് തിരക്ക് കൂടുതലും. കൂടാതെ പത്താംതരം, പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ തിരക്കുമുണ്ട്

ഇതെല്ലാം രോഗം പരക്കാന്‍ കാരണമാകും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. നിയന്ത്രണങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍്റെ തീരുമാനം