24 April 2024 Wednesday

ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയെന്ന് പരാതി

ckmnews

ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാഹനം തടഞ്ഞുനിർത്തി, ഒരു സംഘം മറ്റൊരു കാറിൽ കയറ്റിക്കൊണ്ടുപോയതായി പരാതി. ഇന്നലെ രാവിലെ ആറു മണിയോടെ കരിപ്പൂർ ഉണ്യാൽപറമ്പിൽ ആണു സംഭവം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ പരാതികൾ മുൻപും ഉണ്ടായിട്ടുള്ള സാഹചര്യം കണക്കിലെടുത്ത്, സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണെന്നാണു കരുതുന്നത്.