28 March 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്നനിലയില്‍; ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയും

ckmnews

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്നനിലയില്‍. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയും ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളി ഗ്രാമിന് 73 രൂപയാണ്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് പവന് ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 4370 രൂപയും പവന് 34,960 രൂപയും ആയിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നത്.

ഇതിനു മുന്‍പ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് വിഷുദിനത്തിലായിരുന്നു. ഗ്രാമിന് 4380 രൂപയും പവന് 35,040 രൂപയുമായിരുന്നു അന്ന്. അതേ സമയം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1760 ഡോളറിന് മുകളില്‍ എത്തിയ സ്വര്‍ണവില 1780 ഡോളര്‍ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങള്‍ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നും വിദഗ്ധര്‍ പറയുന്നു.