25 April 2024 Thursday

സമ്മാനത്തുകയും വിഷുക്കൈനീട്ടവും ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് ആറാം ക്ളാസുകാരന്‍

ckmnews

ചങ്ങരംകുളം: ചാലിശ്ശേരി ജനമൈത്രി പോലീസിന് വിളിച്ച് വരുത്തി ആറാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ  15 100 തുക  ഗ്രാമത്തിനും സ്കൂളിനും അഭിമാനമായി.ചാലിശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് കാരാത്ത്  വെള്ളിയാഴ്ച രാവിലെ കോവിഡ് 19 ഭാഗമായി ജനമൈത്രി പോലീസ്  നടത്തുന്ന ബോധവൽക്കരണത്തിനിടെയാണ് ഓടി വന്ന വിദ്യാർത്ഥി പോലീസ് മാമ്മ ഒരു കാര്യം പറയാനുണ്ട്  എന്ന് പറഞ്ഞ് പോലീസിന് സമീപിച്ചത്.വീട്ടിലെത്തി ബീറ്റ് ഓഫിസർ വിളിച്ച കാര്യം തിരക്കിയപ്പോഴാണ് കുഞ്ഞു മനസ്സിൻ്റെ നന്മ അറിഞ്ഞത്.അക്ഷരമുറ്റം ക്വിസ് മൽസരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് ലഭിച്ച സമ്മാനതുകയും

വിഷു കൈനീട്ടവുമായി ലഭിച്ച തുകയും കൂട്ടി 15100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി  നൽകുന്നതായി അറിയിച്ചു.അഭിനവ് സൈക്കിൾ വാങ്ങുന്നതിനായി മാറ്റിവെച്ചതായിരുന്നു ഈ തുക.നാടിൻ്റെ പ്രതിസന്ധിക്ക് തൻ്റെ ചെറിയ തുക ഒരു സഹായമാകണമെന്ന് ചിന്തയാണ് വിദ്യാർത്ഥിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് തുക നൽകുവാൻ  പ്രേരണയായത്.ചാലിശ്ശേരി പഞ്ചായത്ത് കൂറ്റനാട് കാരാത്ത്  താഴത്തേതിൽ വീട്ടിൽ മാതാപിതക്കളായ സ്വകാര്യ മാർക്കറ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഹരിദാസ് - മുടവന്നൂർ ഐ.ഇ.എസ് സ്കൂൾ അദ്ധ്യാപിക  രാജി , മുത്തശ്ശി കുച്ചുകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വെച്ച്  അഭിനവും ജ്യേഷ്ഠൻ അനിരുദ്ധനും ചേർന്നാണ് ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ രതീഷ്  , ശ്രീകുമാർ എന്നിവരെ തുക ഏൽപ്പിച്ചത്.വട്ടേനാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ്സിലും  ,പത്താം ക്ലാസ്സിലുമായ വിദ്യാർത്ഥികളായ  സഹോദരങ്ങളുടെ  മഹാ മനസ്സ് നാടിനും സമൂഹത്തിനും മാതൃകയായി.