29 March 2024 Friday

പുതിയിരുത്തിയിൽ കട ഉദ്ഘാടന സംഘർഷവുമായി ബന്ധപ്പെട്ട് പിടിയിലായ 11 പ്രതികൾക്ക് കൊവിഡ്

ckmnews

പുതിയിരുത്തിയിൽ കട ഉദ്ഘാടന സംഘർഷവുമായി ബന്ധപ്പെട്ട് പിടിയിലായ 11 പ്രതികൾക്ക് കൊവിഡ്


എരമംഗലം:പുതിയിരുത്തിയിൽ കട ഉദ്ഘാടന സംഘർഷവുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്ത 11 പ്രതികൾക്ക് കൊവിഡ്.ആയിരത്തോളം പേരോടു നിരീക്ഷണത്തിലിരിക്കാൻ പോലിസ് നിർദേശം നല്‍കി.പാലപ്പെട്ടി, പുതിയിരുത്തിയിൽ MAD MOTO GUILD എന്ന സ്ഥാപനത്തിൻ്റെ ഉൽഘാടനത്തിനെത്തി പോലീസിനെ ആക്രമിച്ച കേസ്സിൽ അറസ്റ്റിലായ 15 പേരിൽ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പരിപാടിയിൽ പങ്കെടുത്ത ആയിരത്തിൽപരം പേരോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് പെരുമ്പടപ്പ്പോലീസ് ആവശ്യപ്പെടുന്നത്