24 April 2024 Wednesday

നിര്‍ത്തിവെച്ച ഒളമ്പക്കടവ് പാലത്തിൻ്റെ പ്രവർത്തികൾ പുനരാരംഭിച്ചു

ckmnews

നിര്‍ത്തിവെച്ച ഒളമ്പക്കടവ് പാലത്തിൻ്റെ  പ്രവർത്തികൾ പുനരാരംഭിച്ചു


എടപ്പാൾ: പൊന്നാനി തവനൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു. ബിയ്യം കായലിന് കുറുകെ നിര്‍മിക്കുന്ന ഒളമ്പക്കടവ് പാലം പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരിയെയും തവനൂര്‍ മണ്ഡലത്തിലെ കോലൊളമ്പിനെയുമാണ് ബന്ധിപ്പിക്കുന്നത്.ഏകദേശം 30 കോടിയോളം രൂപ ചിലവിൽ നിർമ്മിക്കുന്ന ഒളമ്പക്കടവ് പാലത്തിൻ്റെ പ്രവർത്തികളാണ് കഴിഞ്ഞ ദിവസംപുനരാരംഭിച്ചത്. പാലത്തിൻ്റെ 40 ശതമാനത്തോളം പ്രവർത്തിക്കൾ കഴിഞ്ഞ മഴക്കാല സീസണിനു മുന്നെ പൂർത്തിയാക്കാൻ സാധിച്ചിരുന്നു.കഴിഞ്ഞ മാർച്ചിൽ കോവിഡിൻ്റെ അതിപ്രസര കാലത്ത് ഒരു മാസത്തോളം പ്രവർത്തികൾ തടസപ്പെട്ടിരുന്നു.പിന്നിട് പ്രവർത്തികൾ പുനരാരംഭിച്ചെങ്കിലും ലോക്ക് ഡൗൺ കാലത്ത് മെറ്റീരിയൽ കിട്ടാതെയും മറ്റും ഏറെ ബുദ്ധിമുട്ടിയിരുന്നു. കോളിൽ വെള്ളം ഉയർന്നതോടെയാണ് പിന്നീട് പ്രവർത്തികൾ നിറുത്തി വെച്ചത്.കഴിഞ്ഞ സീസണിൽ 93ഓളം പൈലിങ്ങുകൾ പൂർത്തിയാാക്കിയിരുന്നു. പുതുക്കിയ ഡിസൈൻ അനുസരിച്ച് 23 സ്പാനുകളാണ് പാലത്തിന് ഉണ്ടാവുക. ഇതിൽ 14 സ്പാനുകളുടെ കാലുകൾ വാർത്തിട്ടുണ്ട്.602 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നന മേരി മാത കൺസ്ട്രക്ഷൻസിനാണ് പാലത്തിൻ്റെ നിർമ്മാണ ചുമതല.