29 March 2024 Friday

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്‌ സ്വകാര്യ ബസിലിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു

ckmnews

ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്‌ സ്വകാര്യ ബസിലിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൈവേലി നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസ് വടകര നിന്ന് തൊട്ടില്‍ പാലത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിനെ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ വടകര സ്വദേശി സജിത്ത് കുമാറിനെ വടകര താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മുട്ടുങ്ങല്‍ പക്രം തളം സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാദാപുരം പൊലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച്‌ ബസുകള്‍ റോഡില്‍ നിന്ന് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.