24 April 2024 Wednesday

ഇന്ധന വില കുറഞ്ഞു; പെട്രോള് ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്

ckmnews

കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധന വിലയില് കുറവ്. പെട്രോള് ലിറ്ററിന് 16 പൈസയും ഡീസല് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില് ഒരു ലിറ്റര് പെട്രോളിന്റെ വില 90.56 രൂപ. ഡീസല് 85.14 രൂപ. പെട്രോള് 92.28 ഉം ഡീസല് 86.75 ഉം ആണ് തിരുവനന്തപുരത്തെ വില. രാജ്യാന്തര വിപണിയില് അസംസ്‌കൃത എണ്ണവിലയില് ഏറ്റക്കുറച്ചില് ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് ഇന്ധന വിലയില് മാറ്റമുണ്ടായിരുന്നില്ല.