19 April 2024 Friday

ആലപ്പുഴയിൽ 15 കാരന്റെ ജീവനെടുത്തത് ഉത്സവ പറമ്പിലെ തര്‍ക്കമാണെന്ന് പൊലീസ് രാഷ്ട്രീയം ആണെന്ന് സിപിഎം

ckmnews

ആലപ്പുഴയിൽ 15 കാരന്റെ ജീവനെടുത്തത് ഉത്സവ പറമ്പിലെ തര്‍ക്കമാണെന്ന് പൊലീസ്


രാഷ്ട്രീയം ആണെന്ന് സിപിഎം


ആലപ്പുഴ:ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം . ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സിപിഎം രംഗത്തെത്തിയതോടെയാണ് 15കാരന്റെ കൊലപാതകം വിവാദങ്ങളില്‍ നിറയുന്നത്.വ​ള്ളി​കു​ന്നം ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും പു​ത്ത​ന്‍ ച​ന്ത കു​റ്റി​യി​ല്‍ തെ​ക്ക​തി​ല്‍ അ​മ്പി​ളി കു​മാ​റി​ന്‍റെ മ​ക​നു​മായ അ​ഭി​മ​ന്യു ആണ് മരിച്ചത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഉ​ത്സ​വ​ത്തി​ന് ഇ​ട​യി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​ന്ന​ത്തെ സം​ഭ​വം. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥമാണ് നാട്ടിലെത്തിയത്.


കോവിഡ് കാരണം തിരികെപ്പോകാനായില്ല.അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്‍. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തര്‍ക്കമാണെന്നാണ് പൊലീസ് നിലപാട്.