28 October 2021 Thursday

ചിയ്യാനൂരില്‍ അജ്ഞാത ജീവി:നാട്ടുകാര്‍ പരിഭ്രാന്തിയില്‍

ckmnews

ചിയ്യാനൂരില്‍ അജ്ഞാത ജീവി:നാട്ടുകാര്‍ പരിഭ്രാന്തിയില്‍


ചങ്ങരംകുളം:ചിയ്യാനൂരില്‍ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍.ദാറുസ്സലാം സ്കൂളിന് പുറക് വശത്തുള്ള ഏതാനും വീട്ടുകാരാണ് പുലിയോട് സാദൃശ്യമുള്ള അഞ്ജാത ജീവിയെ കണ്ടത്.ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.അഞ്ജാത ജീവിയെ കണ്ട വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍  പരിഭ്രാന്തിയിലാണ്.സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

ckmnews