18 April 2024 Thursday

അധ്യാപികക്ക് യാത്രയയപ്പും,പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി.

ckmnews

അധ്യാപികക്ക് യാത്രയയപ്പും,പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്തി.


പെരുമ്പിലാവ്:കടവല്ലൂർ വടക്കുമുറിയിലെ കോക്കൂർ എ.എം. എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ. വിജയലക്ഷ്മിക്ക് യാത്രയയപ്പും പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമ്മവും നടത്തി.പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

 വി.ടി. ബൽറാം എം.എൽ.എ 

മുഖ്യപ്രഭാഷണം നടത്തി. ഫെയ്ത്ത് എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഷ്റഫ് കോക്കൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിരമിക്കുന്ന വിജയലക്ഷ്മി ടീച്ചർക്ക് സ്കൂൾ പി ടി എ യും വിദ്യാർത്ഥികളും വിവിധസംഘടനകളും ഉപഹാരങ്ങൾ നൽകി.

ആലംകോട് പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

 കെ. വി. ഷഹീർ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസ്രറത്ത് അബ്ദുൽ ഖാദർ,  രാജേഷ്,ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാനവാസ് വട്ടത്തൂർ, ബഷീർ കക്കിടിക്കൽ കോഡിനേറ്റർ ഫെയ്ത്ത് ചാരിറ്റബിൾ ട്രസ്റ്റ് , മാനം കണ്ടത്ത് മുഹമ്മദ് ഹാജി, സുന്ദരൻ കെ.,നാസർ എം, ഷെരീഫ് കോലിക്കര ,സൂരജ് എം.എസ്, സുഹൈൽ പി.എം, സി.ബി.മുഹമ്മദ് ബാസിത്ത്,അധ്യാപികമാരായ ബേബി ചാക്കോ, ഷീജ.പി, ഫൗസിയ കെ.എച്ച്, പ്രശാന്തി.വി.വി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.