20 April 2024 Saturday

രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

ckmnews

രാമനാട്ടുകരയിൽ 3 കോടിയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ


കോഴിക്കോട്:രാമനാട്ടുകരയിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിലാണ് രാമനാട്ടുകര ബസ് സ്‌റ്റാൻഡ്‌ പരിസരത്തു നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചത്. സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവറാണ് പോലീസിന്റെ പിടിയിലായത്.


രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഫറോക്ക് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ് അൻവർ പിടിയിലായത്. മൂന്ന് പൊതികളിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നത്. ലഹരിമരുന്നുമായി രാമനാട്ടുകരയിൽ ബസ് ഇറങ്ങിയ സമയത്താണ് അൻവറിനെ എക്‌സൈസ്‌ സംഘം പിടികൂടിയത്. ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.