28 March 2024 Thursday

അയ്യപ്പ സേവാ സംഘം വിഷുദിനത്തില്‍ പായസ വിതരണം നടത്തി

ckmnews

അയ്യപ്പ സേവാ സംഘം വിഷുദിനത്തില്‍ പായസ വിതരണം നടത്തി


ചങ്ങരംകുളം: അയ്യപ്പ സേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റി വിഷു ദിനത്തിൽ പാലട പ്രഥമൻ വിതരണം ചെയ്തു.ശാസ്താ സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി  വി.വി.മുരളീധരൻ പായസം ഗോപഗുരുസ്വാമിക്കും സതീശൻ കോലളമ്പ് ഗുരുസ്വാമിക്കും നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.കണ്ണൻ പന്താവൂർ, ശ്രീകാന്ത് കൊടായ്ക്കൽ, സതീശൻ കോലളമ്പ്, ആനന്ദൻ മൂക്കുതല, രാധാകൃഷ്ണൻ പൊന്നാനി,വിജയൻ വാക്കേത്ത്, സുന്ദരൻ കോക്കൂർ, പ്രകാശൻ തവനൂർ, സുനിൽ ചിയ്യാനുർ,ജനാർദനൻ പട്ടേരി, ചന്ദ്രൻ ചെറായി, ഉണ്ണികൃഷ്ണൻ മൂക്കുതല, ജയൻ ഇടമന ,സത്യനാരായണൻ ചിറവല്ലുർഎന്നിവർ സംസാരിച്ചു.പായസവിതരണത്തിൽ കിട്ടുന്ന ലാഭ വിഹിതം സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നൽകി സമൂഹത്തിൽ മാതൃകയാകാനാണ് സേവാ സംഘം തീരുമാനം.പാവപ്പെട്ടവർക്കുള്ള പായസവിതരണവും നടന്നു. വർഷങ്ങളായി കുറ്റിപ്പുറം മിനി പമ്പയിൽ അയ്യപ്പ സേവാ സം ഘം സൗജന്യമായി ഭക്തർക്ക് അന്നദാനം നടത്തി വരാറുണ്ട്