19 April 2024 Friday

ചെടിച്ചട്ടിയിൽ കണിക്കൊന്ന വിരിയിച്ച് വിനോദ് കോലത്രക്കുന്ന്

ckmnews

ചെടിച്ചട്ടിയിൽ കണിക്കൊന്ന വിരിയിച്ച് വിനോദ് കോലത്രക്കുന്ന്


എടപ്പാൾ: ചെടിച്ചട്ടിയിൽ കണിക്കൊന്ന വിരിയിച്ച് പുള്ളുവൻപടി കോലത്രക്കുന്നത്ത് പറമ്പിൽ

വിനോദ്. നാല് വർഷങ്ങൾ കൊണ്ടാണ് വിനോദ് ചെടിച്ചട്ടിയിൽ കുളളൻ കൊന്നച്ചെടി ഒരുക്കി പൂവിരിയിച്ചത്. ബോൺസായി ചെടികളും ഫലവൃഷങ്ങളും ഒരുക്കുന്നതാണ് വിനോദിൻ്റെ വിനോദങ്ങൾ.കോൺട്രാകറായ ഈ യുവാവിൻ്റെ വീട്ടിൽ ഇന്ന് എട്ട് വർഷത്തോളമായി ചട്ടിയിൽ വളരുന്ന മാവും പേരാലും ബദാം മരവും പുളിയും ഞാവലും തുടങ്ങി നിരവധിയിനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പത്രത്തിൽ കണ്ട ഒരു വാർത്തയിൽ നിന്നാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്ന് ഇയാൾ പറയുന്നു.

ബോൺസായി മരങ്ങളെ കൂടാതെ ഇദ്ദേഹത്തിൻ്റെ മറ്റൊരു വിനോദമാണ് കരകൗശല നിർമ്മാണം ചിരട്ട കൊണ്ടും നെൽമണിയും മരങ്ങളുടെ വേരുകളും ഉരുളൻ കല്ലുകളുമാണ് കരവിരുതിൽ രൂപങ്ങളായി മാറുന്നത്. ഗുരുവായൂർ സന്ദർശനവേളയിൽ പേപ്പറിൽ ഒട്ടിച്ച് നിർമ്മിച്ച നിലവിളക്ക് കണ്ടതോടെയാണ് പൂർണ്ണമായി നെൽമണി കൊണ്ട് നിലവിളക്ക് നിർമ്മിക്കണമെന്ന ആഗ്രഹമുദിച്ചതെന്നും വിനോദ് പറയുന്നു.

നെൽ മണിയും പശയും മാത്രം ഉപയോഗിച്ചാണ് താൻ   നിലവിളക്ക് നിർമ്മിച്ചതെന്നും 

അപൂർവ്വയിനം നെല്ലുകൾ മനോഹരമായ രീതിയിൽ ഇത്തരത്തിൽ നമ്മുക്ക് വീട്ടിൽ സൂക്ഷിക്കാമെന്ന സന്ദേശവുമാണ് ഇതിലൂടെ പങ്ക് വെയ്ക്കുന്നത്. നിലവിളക്ക് നിർമ്മാണം

 പൂർത്തിയായതോടെ ആവശ്യക്കാരെത്തിയതായും യുവാവ് പറയുന്നു.