20 April 2024 Saturday

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധന നിലവില്‍ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധന നിലവില്‍ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി. രഹസ്യമായി വെള്ളക്കരം വര്‍ധനയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും വെള്ളത്തിൻ്റെ നിരക്ക് ഉടന്‍ കൂട്ടാൻ തീരുമില്ല. വെള്ളക്കരം കൂട്ടണമെന്ന നിര്‍ദ്ദേശം നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ ചർച്ച ചെയ്ത ശേഷമേ അത്തരമൊരു തീരുമാനമെടുക്കൂ. മറിച്ചുള്ള വാർത്തകൾ അവാസ്തവമാണെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.