29 March 2024 Friday

എൻ. എസ്. മാധവൻ്റെ "കഥകൾ സമ്പൂർണ്ണം" : പുസ്തക ചർച്ച സംഘടിപ്പിച്ചു

ckmnews

എൻ. എസ്. മാധവൻ്റെ "കഥകൾ സമ്പൂർണ്ണം" : പുസ്തക ചർച്ച സംഘടിപ്പിച്ചു


പ്രശസ്ത എഴുത്തുകാരനായ എൻ.എസ് മാധവൻ്റെ സമ്പൂർണ്ണ കഥാസമാഹാരത്തെ അടിസ്ഥാനമാക്കി  വായനാനുഭവ ചർച്ച

നടത്തി. കഥാകൃത്ത്

സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി

ആമുഖ പ്രഭാഷണം നിർവഹിച്ചു.

ചങ്ങരംകുളം 

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി. എ. വത്സല ചർച്ചയുടെ അവലോകനം നടത്തി.  കൃഷ്ണൻ നമ്പൂതിരി, എം. ശ്രീധരൻ മാസ്റ്റർ, പന്താവൂർ ശങ്കരനാരായണൻ,  സി. എം. ബാലാമണി, എന്നിവർ ചർച്ചയിൽ  പങ്കെടുത്തു. സമകാലിക സാമൂഹിക- രാഷ്ട്രീയ സംഭവ വികാസങ്ങളെ അടിസ്ഥാനാക്കി എൻ.എസ് മാധവൻ മലയാള മനോരമ പത്രത്തിൽ എഴുതിയിരുന്ന പംക്തിയെ ചർച്ചയിൽ പരാമർശിച്ചു.