23 April 2024 Tuesday

നിർദ്ധനരായ കുടുംബങ്ങൾക്ക് എന്നും കൈതാങ്ങായി ഷമീർ ചെമ്പയിൽ മാതൃകയാവുന്നു

ckmnews

നിർദ്ധനരായ കുടുംബങ്ങൾക്ക് എന്നും കൈതാങ്ങായി  

ഷമീർ ചെമ്പയിൽ മാതൃകയാവുന്നു


മദ്രസ്സാധ്യാപകക്കും നിര്‍ദ്ദരായ കുടുംബങ്ങള്‍ക്കും  1500 ഓളം കിറ്റുകള്‍ നല്‍കി


പൊന്നാനിഃജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളോളമായി നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ തന്‍െ പിതാവിന്‍െ സ്മരണാര്‍ത്ഥമാണ് ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നത്തുന്നത്   കോവിഡ് 19 ന്‍െ ഭാഗമായും മറ്റും  തൊഴില്‍ ഇല്ലാതായ കഷ്ടത അനുഭവിക്കുന്നവരും ആരും ശ്രദ്ധിക്കപെടാത്ത ഒരു വിഭാഗമായ മദ്രസ്സ അധ്യാപകര്‍ക്കും  നിർദ്ധനരായ കുടുംബങ്ങളുമടങ്ങുന്നവര്‍ക്ക്  1500 ഓളം കിറ്റ് വിതരണം നിർവഹിച്ചു. വിതരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിംകോയ നിര്‍വ്വഹിച്ചു കഴിഞ്ഞ കാലങ്ങളിലായി  നിർദ്ധനരായ കുടുംബങ്ങളിലെ പെണ്കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായമായി പത്തുലക്ഷം രൂപയും ഇദ്ദേഹം നൽകുന്നു. ഇതോടൊപ്പം ഒപ്പം അസുഖ ബാധിതർക്കും മറ്റുമായി ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഷമീർ ചെമ്പയിൽ നേതൃത്വം നൽകി വരുന്നു.മൂന്നുവര്‍ഷത്തോളമായി പാവപ്പെട്ട 400 കുടുംബങ്ങള്‍ക്ക് മാസം രണ്ട് ലക്ഷം രൂപയോളം മാസം നല്‍കി കൊണ്ടിരിക്കുന്നു

പൊന്നാനി തൃക്കാവുകാരനായ ഷെമീര്‍ ദുബായില്‍ ബിസിനസ് നടത്തിവരികയാണ്  ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ  അടിതട്ടിലുള്ളവരെ കണ്ടത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍,ചെയ്യുക എന്നതാണ് തന്‍െലക്ഷ്യെമെന്നും തന്‍െ ബിസിനസ് ലാഭത്തിന്‍െ ഒരു വിഹിതം എന്നും പാവങ്ങളെ സഹായിക്കാന്‍ ഉപയോഗപെടുത്തുന്നത്  എനിയും   കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാനും പദ്ധതിയുണ്ടന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ പറയുന്നു 

ഷെമീര്‍ ചെമ്പയില്‍ എന്നും പാവങ്ങളുടെ പ്രയാസമറിയുന്ന യുവാവാണന്നും അദ്ദേഹത്തിന്‍െ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കാസിം കോയ പറഞ്ഞു സി കെ അശ്റഫ് മൗലവിയുടെ അധ്യക്ഷതയില്‍

മദ്രസ്സ ക്ഷേമനിധി ബോര്‍ഡ് അംഗം  ഒ ഒ ശംശു,കിറ്റ് വിതരണം നിര്‍വ്വഹിച്ചു,ശാഹു മുസ്ല്യാര്‍,ഏ വി ഗഫൂര്‍ മാസ്റ്റര്‍,അലി അശ്ക്കര്‍ എന്നിവര്‍ സംസാരിച്ചു.



ഫോട്ടോ|റിപ്പോർട്ട്: മുഹമ്മദ്‌ നവാസ് 

കോടംബിയകം