24 April 2024 Wednesday

കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം; കോവിഡ് നെഗറ്റീവ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

ckmnews

തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്.

45 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂര്‍ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്. 20,000 പേരെങ്കിലും രോഗബാധിതരാകും. 10% മരണമുണ്ടാകാനുമിടയുണ്ട്.