19 April 2024 Friday

സംസ്ഥാനത്ത് ഇന്ന് മാറഞ്ചേരി, സ്വദേശിയുൾപ്പെടെ 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി

ckmnews


സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാസര്‍കോട് ഒരാള്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകീരിച്ചത്. രോഗം സ്ഥിരീകരീച്ച ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്.           _മലപ്പുറം ജില്ലയിലെ മാറഞ്ചേരി, പെരിച്ചകം സ്വദേശി യാത്രാനുമതിയില്ലാതെ ചരക്കു ലോറിയിലാണ് നാട്ടിലെത്തിയത് .മറ്റൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്.ഇന്ന് പതിനാല് പേര്‍ രോഗമുക്തി നേടി. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 33,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 33,050 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.