29 March 2024 Friday

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും കണ്ടെയ്ന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ല; തിരുവനന്തപുരത്ത് കണ്ടെയ്മെൻറ് സോൺ പ്രഖ്യാപിച്ചു

ckmnews

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പനവൂര്‍ പഞ്ചായത്തിലെ മീന്‍നിലം, ആറ്റുകാല്‍, കരിക്കുഴി, ആര്യനാട് പഞ്ചായത്തിലെ കാഞ്ഞിരമ്മൂട് - പഴയകച്ചേരിനട റോഡ്, ചൂഴ - പീഴുമൂട് പുത്തന്‍പള്ളി ഭാഗങ്ങള്‍, തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി എന്നിവിടങ്ങള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും കണ്ടെയ്ന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ല.