20 April 2024 Saturday

വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.ആലംകോട് ബി.ടി.എം യു.പി സ്കൂളിലാണ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചത്.കോവിഡ് മൂലം വീടുകളിൽ ഒതുങ്ങിക്കൂടേങ്ങി വന്ന കുട്ടികൾക്കായി അധ്യാപകർ വിവിധ മത്സരങ്ങൾ സമയോചിതമായി നടത്തിയിരുന്നു. ആഴ്ച തോറുമുള്ള പത്ര ക്വിസ് മുതൽ വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കെല്ലാം വൈവിധ്യമാർന്ന ഓൺലൈൻ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിവന്നിരുന്നത്. മത്സര വിജയികളായ കുട്ടികളെ സ്കൂളിൽ വരുത്താനാകാത്ത സാഹചര്യമായതിനാലാണ് സമ്മാനദാന ചടങ്ങിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങിയത്. ജില്ലാ പഞ്ചായത്ത്മെംബർ ആരിഫ നാസർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് സമ്മാനദാനം നിർവഹിച്ചു