06 December 2022 Tuesday

മൂന്നരവയസുകാരിയുടെ മരണം ആശുപത്രിയിലെ അനാസ്ഥയെന്ന് ആരോപണം നാട്ടുകാര്‍ ചമ്രവട്ടം-തിരൂർ റോഡ് ഉപരോധിച്ചു

ckmnews

മൂന്നരവയസുകാരിയുടെ മരണം ആശുപത്രിയിലെ അനാസ്ഥയെന്ന് ആരോപണം


നാട്ടുകാര്‍ ചമ്രവട്ടം-തിരൂർ റോഡ് ഉപരോധിച്ചു


പൊന്നാനി:ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ മൂന്നര വയസ്സുകാരി മരണപ്പെട്ടെന്ന് ബന്ധുക്കളുടെ ആരോപണം.അണ്ണശ്ശേരി, കുട്ടമാക്കൽ സ്വദേശി താഴത്തെപീടിയേക്കൽ ഖലീൽ ഇബ്റാഹിമിൻ്റെയും, ഭാര്യ തൃപ്പങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മകള്‍ മിസ്റഫാത്തിമയാണ് തിരൂർ,ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.വീട്ടിലെ കട്ടിലിൽ നിന്നും വീണ് കൈ ഒടിഞ്ഞ കുട്ടിയെ ഇമ്പിച്ചിബാവ ആശുപത്രിയിൽ കൊണ്ടുവന്ന് കൈക്ക് ബാൻ്റേജിട്ടെങ്കിലും അസഹ്യമായ വേദനയെ തുടർന്ന് നൽകിയ അനസ്തേഷ്യ ഓവർഡോസായതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചമ്രവട്ടം-തിരൂർ റോഡ് ഉപരോധിച്ചു

ckmnews