28 March 2024 Thursday

മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് പിഴ ഈടാക്കി തുടങ്ങി

ckmnews

ചങ്ങരംകുളം:മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് പോലീസ് പിഴ ഈടാക്കി തുടങ്ങി.പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയതിന്റെ ആദ്യദിവസമായ ഇന്ന് പൊന്നാനി പോലീസ് മാസ്‌ക് ധരിക്കാത്തവരെ പിടികൂടി ഫൈൻ അടപ്പിച്ചു.200 രൂപയാണ് ആദ്യതവണ ഫൈൻ ഈടാക്കിയത്.തുടര്‍ ദിവസങ്ങളില്‍ പിഴ 5000 വരെ ഉയര്‍ത്താനാണ് ധാരണ.നിരവധി പേരെയാണ് ഇന്ന് മാസ്ക് ധരിക്കാതെ റോഡില്‍ ഇറങ്ങിയതിന് പോലീസ് പിടികൂടി പിഴയിട്ടത്.കോവിഡ് നിയന്ത്രണം ശക്തമാക്കിയതോടെയാണ് പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ ഡിജിപി ഉത്തരവിട്ടത്.