28 March 2024 Thursday

അനധികൃത ഫീസ് വർധനവ്:അസ്സബാഹ് കോളേജിലേക്ക് എം എസ് എഫ്-കെ എസ് യു മാർച്ച് നടത്തി

ckmnews

അനധികൃത ഫീസ് വർധനവ്:അസ്സബാഹ് കോളേജിലേക്ക് എം എസ് എഫ്-കെ എസ് യു മാർച്ച് നടത്തി


ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയ കോളേജ് മാനേജ്മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ എം എസ് എഫ് -കെ എസ് യു പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വളയംകുളം അസ്സബാഹ് കോളേജിലേക്ക് മാർച്ച്‌ നടത്തി.സർവകലാശാല നിശ്ചയിച്ച പരീക്ഷ ഫീസിൽ നിന്നും അധികമായി തുക ഈടാക്കിയതിനെതിരെയാണ് മാർച്ച്‌ നടത്തിയത്.കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.എം എസ് എഫ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ നദീം ഒളാട്ട് അധ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ ക്യാമ്പസ്‌ വിങ് കൺവീനർ ഫർഹാൻ ബിയ്യം മുഖ്യപ്രഭാഷണം നടത്തി. 

പ്രതിഷേധ മാർച്ചിന് ശേഷം കോളേജ് പ്രിൻസിപ്പളുമായി നടത്തിയ ചർച്ചയിൽ യൂ.ഡി.എസ്.എഫ് ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും പരിഹരിക്കാമെന്നും അനധികൃതമായി വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച പണം തിരികെ നൽകാമെന്നും ചങ്ങരംകുളം പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ രേഖാമൂലം ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ റാഷിദ്‌ പുതുപൊന്നാനി, എം എസ് എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ എം സിറാജുദ്ധീൻ,ഫാഹിദ് എരമംഗലം,ജയ്ദേവ് കോടത്തൂർ,അസ്‌ലം പൊന്നാനി, റിജാസ് പെരുമ്പാൾ, സബീൽ പള്ളിക്കര തുടങ്ങിയവർ നേതൃത്വം നൽകി.