സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് സെന്ററും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമദാൻ മാസത്തിന് മുന്നോടിയായി രക്തബാങ്കുകളിൽ ഉണ്ടാകാനിടയുള്ള രക്ത ദൗർലഭ്യം മുന്നിൽ കണ്ടാണ് പൊന്നാനി താലൂക്കിലെ മുഴുവൻ രോഗികളുടേയും ആശ്രയമായ എടപ്പാൾ രക്ത കേന്ദ്രവുമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ബി ഡി കെ ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ 15 പേർ രെജിസ്റ്റർ ചെയ്യുകയും 12 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പിന് എടപ്പാൾ ബ്ലഡ് സെന്റർ ഇൻചാർജും ബി ഡി കെ മലപ്പുറം ജില്ലാ സെക്രട്ടറിയും ആയ ഹിജാസ് മാറഞ്ചേരി ബി ഡി കെ ജില്ലാ ഉപദേശക സമിതി അംഗം അലിമോൻ പൂക്കരത്തറ, പൊന്നാനി താലൂക്ക് ജോയിൻ സെക്രട്ടറി സുജിത്ത് പൊൽപ്പാക്കര എന്നിവർ നേതൃത്വം നൽകി.