20 April 2024 Saturday

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ckmnews

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു


പെരുമ്പിലാവ്:പഴഞ്ഞി അരുവായി സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പോർക്കുളം 

കരുവാൻപടി സ്വദേശി നെന്മണിക്കര വീട്ടിൽ ശ്രീജേഷ് (22) ആണ് മരിച്ചത്. ഇന്ന്

രാവിലെ ഒൻപതു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കുന്നംകുളം ആക്ടസ് പ്രവർത്തകർ ആദ്യം  റോയൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.പഴഞ്ഞി എം ഡി കോളജ് പരിസരത്ത് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം.കുന്നംകുളം ഭാഗത്തുനിന്ന് അമിത വേഗതയില്‍ വന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറില്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ ശ്രീജേഷ്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു മരണം. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും തകര്‍ന്നു. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.