25 April 2024 Thursday

മാസപ്പിറവി ദൃശ്യമായില്ല; ഖത്തറില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച

ckmnews

ദോഹ: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഖത്തറില്‍ റമദാന്‍ വ്രതാരംഭം ഏപ്രില്‍ 13 ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിര്‍ണയ സമിതി അറിയിച്ചു. 

സമിതി ചെയര്‍മാന്‍ ഡോ. ശൈഖ് ഥഖീല്‍ അല്‍ ശമ്മാരിയുടെ അധ്യക്ഷതയില്‍ ഔഖാഫ് മന്ത്രാലയ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏപ്രില്‍ 12, തിങ്കളാഴ്ച ഹിജ്‌റ വര്‍ഷം 1442 ശ്അബാനിലെ അവസാന ദിനമായിരിക്കും. ഏപ്രില്‍ 13 ചൊവ്വാഴ്ച ഈ വര്‍ഷത്തെ റമദാന് തുടക്കം കുറിക്കുമെന്നും ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച ആയിരിക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റമദാന്‍ വ്രതം ചൊവ്വാഴ്‍ച ആരംഭിക്കുന്നത്