28 March 2024 Thursday

സിപിഐഎം ആലംകോട് ബ്രാഞ്ച് പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.

ckmnews


 ചങ്ങരംകുളം:കോവിഡ് വൈറസ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായിരിക്കുന്ന എല്ലാകുടുംബങ്ങൾക്കും രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ സിപിഐഎം ആലംകോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇന്ന് ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.പ്രദേശവാസികൾക്ക് അതിജീവനത്തിന്റെയും കരുതലിന്റെയും നേർസാക്ഷ്യമായി 650 തില്‍ അതികം വീടുകളിലാണ് വിവിധയിനം പച്ചക്കറികള്‍ അടങ്ങിയ കിറ്റുകളിൽ നൽകിയത്.

Read also : കമ്മൽ വാങ്ങാൻ കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് :മാതൃകയാക്കാം കുരുന്നിനെ

എല്‍സി മെമ്പർ എപി പുരുഷോത്തമൻ,ബ്രാഞ്ച് സെക്രട്ടറി എന്‍വി കുഞ്ഞുമോൻ, ആറാം വാർഡ് മെമ്പർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ബ്രാഞ്ചിലെ മുതിർന്ന മെമ്പർ വാക്കയിൽ വേലായുധൻ ഉദിനുപറമ്പ് കക്കാട്ടുകുന്ന് ബാബു കെപി ക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു. ബ്രാഞ്ചിലെ മറ്റു മെമ്പർമാർ, ഗ്രൂപ്പ്‌ കമ്മറ്റി മെമ്പർമാർ,ഡിവൈഎഫ്ഐ യുണിറ്റ് കമ്മറ്റി മെമ്പർമാർ  എന്നിവർ പങ്കെടുത്തു