29 March 2024 Friday

ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍രുന്നു

ckmnews

ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍രുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ശരാശരി 86.4 മില്യണ്‍ യൂണിറ്റിന് മുകളിലാണ് ഉപഭോഗം.

എസ്‌എസ്‌എല്‍സി-പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചതും മഴ കുറഞ്ഞതിനെ തുടര്‍ന്ന് അന്തരീക്ഷത്തിലെ ചൂട് ഉയര്‍ന്നതുമാണ് ഇതിന് പ്രധാനകാരണം.

ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം വെള്ളിയാഴ്ച 87.62 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 31.47 മില്യണ്‍ യൂണിറ്റും ആഭ്യന്തരമായി ഉത്പാദിപ്പിച്ചതാണ്. ഇക്കഴിഞ്ഞ് മാര്‍ച്ച്‌ 19ന് വൈദ്യുതി ഉപഭോഗം സര്‍വകാലം റെക്കോര്‍ഡും ഭേദിച്ചിരുന്നു. 88.417 മില്യണ്‍ യൂണിറ്റായിരുന്നു അന്നത്തെ ഉപഭോഗം.

വ്യാഴാഴ്ച- 86.46, ബുധനാഴ്ച- 87.02, വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച- 83.42 മില്യണ്‍ യൂണിറ്റ് എന്നിങ്ങനെയായിരുന്നു വൈദ്യുതി ഉപഭോഗം. ഉപഭോഗം കൂടിയതോടെ ഇടുക്കിയിലെ ഉത്പാദനം 16 മില്യണ്‍ യൂണിറ്റിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. മഴക്കാലമെത്താന്‍ 52 ദിവസം കൂടി അവശേഷിക്കെ 42% വെള്ളമാണ് സംഭരണിയില്‍ അവശേഷിക്കുന്നത്. രാത്രിയില്‍ 4300 മെഗാവാട്ട് വരെ ഉപഭോഗം നിലവില്‍ എത്തി കഴിഞ്ഞു. 10.30യോടെ പെട്ടെന്ന് ഉയരുന്ന ഉപഭോഗം അര്‍ദ്ധരാത്രി കഴിയുന്നത് വരെ ഈ നിലയില്‍ തുടരുകയാണ്.