24 April 2024 Wednesday

ഷാജിറയുടെ ഓര്‍മ്മകുറിപ്പുകൾ പ്രകാശനം ചെയ്തു

ckmnews

ഷാജിറയുടെ ഓര്‍മ്മകുറിപ്പുകൾ പ്രകാശനം ചെയ്തു


എടപ്പാൾ: ഷാജിറ മേലേഴിയത്തില്‍ ഓര്‍മ്മകുറിപ്പുകളുടെ പുസ്തക പ്രകാശനം ആനക്കര  മേലേഴിയം ജില്‍എല്‍.പി സ്‌ക്കൂളില്‍ എഴുത്ത്കാരനും  കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിർവ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ ബാലചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഭാരത് കലാ കായിക സാംസ്‌ക്കാരിക സമിതയാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിട്ടുളളത്.ഷാജിറയുടെ കഥകളും കവിതകളും ഓര്‍മ്മക്കുറിപ്പുകളുമാണ് പുസ്തകത്തില്‍ ഉളളത്. ഷാജിറ എഴുതുന്നത് സ്വന്തം ശാരീരിക പരിമിതികളെയും മനസ്സിന്റെ ഏകാന്തകളേയും മറിക്കടക്കാനുളള അതിജീവന ബല തന്ത്രമാണ് ഷാജിറക്ക്എഴുത്ത്. ഏകാന്തതയുടെ ചട്ടകൂടില്‍ നിന്ന് മോഹങ്ങള്‍ എഴുത്തിലൂടെ പുറത്തേക്ക് വരുകയാണ്.അരക്കീഴെ തളര്‍ന്ന ഷാജിറക്ക് കൂട്ട് എപ്പോഴും വീല്‍ച്ചെയര്‍മാത്രമാണ്.വിധി തനിക്ക് നല്‍കിയ പരിമിതകളെല്ലാം സര്‍ഗാത്മകതയുടെ വിശിഷ്ടശേഷികള്‍ കൊണ്ട് മറികടക്കുകയാണ് ഷാജിറ.

അതുകൊണ്ടുതന്നെ ഷാജിറ എഴുതിയ നീ എനിക്ക് ആരാകണം എന്നി കവിത ആരുടെയും മനസില്‍ നൊമ്പരം തീര്‍ക്കും.