19 April 2024 Friday

ഹെലികോപ്റ്റർ സേഫ് ലാൻഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാൻ; ലുലു ഗ്രൂപ്പ്

ckmnews

ഹെലികോപ്റ്റർ സേഫ് ലാൻഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാൻ; ലുലു ഗ്രൂപ്പ്


കൊച്ചി:യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും പരിഗണിച്ചാണ് പൈലറ്റിന്‌ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന്‌ ലുലു ഗ്രൂപ്പ്. സുരക്ഷിതമായ സ്ഥലത്താണ് ഹെലികോപ്റ്റർ ഇറക്കിയത്. ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും ലുലുഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. അസുഖബാധിതനായ ബന്ധുവിനെ കാണാനായി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് യൂസഫലിയും കുടുംബവും. രണ്ട് പൈലറ്റുമാരെക്കൂടാതെ യൂസഫലി, ഭാര്യ മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരാണ് ഹെലികോപറ്ററിൽ ഉണ്ടായിരുന്നതെന്നും ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.