29 March 2024 Friday

മെഡികെയർ പദ്ധതിയിൽ രോഗികളുമായി സംവദിച്ച് ഡോ കെ കെ ഗോപിനാഥ്

ckmnews



എടപ്പാൾ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ മെഡികെയർ പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗണിൽ ചികിത്സയ്ക്കായ് ബുദ്ധിമുട്ടുന്നവർക്ക് ഫോൺ ഇൻ പരിപാടിയിൽ രോഗികളെ സൗജന്യമായി കൺസൾട്ട് ചെയ്ത് ഡോ കെ കെ ഗോപിനാഥ് .നിരവധി കോളുകൾക്ക് മറുപടി നൽകിയ ഡോക്ടർ ലോക്ക് ഡൗണിൽ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നവർക്ക് തുടർ സഹായവും വാഗ്ദാനം നൽകി .5 മണിക്ക് ആരംഭിച്ച് വൈകീട്ട് 6  വരെ ഫോണിലൂടെ രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകി .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് , കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മനീഷ് , യൂത്ത് കോൺഗ്രസ്സ് നേതാവ് അഡ്വ: രഞ്ജിത് തൊറയാറ്റിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് എടപ്പാൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആത്മജൻ പള്ളിപ്പാട് പരിപാടിക്ക് സന്നിഹതരായിരുന്നു