25 April 2024 Thursday

പടക്ക വിപണി ഉണർന്നു;വിഷു ബുധനാഴ്ച

ckmnews

പടക്ക വിപണി ഉണർന്നു;വിഷു ബുധനാഴ്ച


എടപ്പാൾ: വിഷു അടുത്തതോടെ പടക്ക വിപണി ഉണർന്നു.കോവിഡ് പശ്ചാത്തതലത്തിൽ കഴിഞ്ഞ തവണ പടക്കം പൊട്ടിക്കാതെയും പൂത്തിരി കത്തിക്കാതെയും വിഷു

ആഘോഷിച്ച മലയാളിക്ക് ഇത്തവണയും പ്രതിസന്ധികളുടെയും നിയന്ത്രണങ്ങളുടെയും ആഘോഷമാണ്.നിയന്ത്രങ്ങള്‍ കര്‍ശനമല്ലാത്തത് കച്ചവടക്കാരില്‍ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്.ശിവകാശിയിൽ നിന്നെത്തുന്ന അപകട സാധ്യത ഇല്ലാത്ത ഇനങ്ങളാണ് വിപണിയിലെ താരങ്ങൾ. വിവിധ വിലയിലും 

വർണ്ണത്തിലും പ്രകാശിക്കുന്ന 

തലചക്രം, പൂത്തിരി, മത്താപ്പൂ,  ലൈറ്റ്, മേശപ്പൂവ്,മൂരി ചുറ്റിപ്പൊട്ട്, വർണ്ണ വിസ്മയം തീർക്കുന്ന പൂമ്പാറ്റ,വർണ്ണപ്പൊട്ട്, ചൈനീസ് പടക്കം,

മാലപ്പടക്കം, ഓലപ്പടക്കം തുടങ്ങി നിരവധിയിനങ്ങളാണ് 

വിപണിയിലെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി പുതിയ ഇനങ്ങൾ ഇത്തണ മാർക്കെറ്റിലെത്തിയിട്ടുണ്ട്. വിഷുവിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക തെരുവോര വിപണിയില്‍ ഇത്തവണ പഠക്ക വില്‍പന വലിയ രീതിയില്‍ സജീവമായിട്ടില്ല.