29 March 2024 Friday

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

ckmnews

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 1514 ഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തു. എമർജൻസി ലാമ്പിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.