19 April 2024 Friday

യുഡിവൈഎഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് പാലം ഉപരോധിച്ചു

ckmnews

യുഡിവൈഎഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് പാലം ഉപരോധിച്ചു


പുറത്തൂർ :ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കാനെന്ന പേരിൽ തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനായി കൊണ്ടുവന്ന മെഷിനറികളും ജെസിബിയും ആളില്ലാത്ത നേരത്ത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച് യുഡിവൈഎഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് പാലം ഉപരോധിച്ചു.ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി.ജലീൽ പ്രതിയാണെന്നും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും ലോകയുക്ത വിധി വന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും അഭിമാനവുമുണ്ടെങ്കിൽ മന്ത്രി കുപ്പായം അഴിച്ച് വെച്ച് ജനാധിപത്യത്തോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ടാണ് യു ഡി വൈ എഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് പ്രകടനം നടത്തിയത്.തുടര്‍ന്ന് നടന്ന ഉപരോധസമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ് ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ യുത്ത് ലീഗ് ഉപാധ്യക്ഷൻ ഐ.പി.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞിപ്പ ഹാജി കാലടി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഷെഫീഖ് കൈമലശ്ശേരി, ജംഷീർ കൈനീക്കര, സിറാജ് പത്തിൽ, മനീഷ് ടി.എം, രജ്ഞിത് ടി, ചെമ്മല അഷറഫ്, പിപി ഫൈസൽ എന്നിവർ സംസാരിച്ചു, സിപി ഷാനിബ്, ഇപി അലി അഷ്‌കർ, മൻസൂർ മരയങ്ങാട്, വൈശാഖ്, ഹുസൈൻ നരിപ്പറമ്പ്, കെ ഷൌക്കത്ത്, ടി സുഹൈൽ, പി സ്വാദിഖലി, ഷറഫുദീൻ ചോലയിൽ നിഷാദ് ചമ്രവട്ടം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.