25 April 2024 Thursday

മണൽ മാഫിയകൾക്ക് വേണ്ടി വാഹനമോഷണം; മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

ckmnews



വളാഞ്ചേരി: മണൽ മാഫിയ സംഘങ്ങൾക്ക് വേണ്ടി വാഹനങ്ങൾ മോഷണം നടത്തി വിൽപന നടത്തുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ പറമ്പിൽവീട്ടിൽ മുസ്തഫ, കുറ്റിപ്പുറം സ്വദേശികളായ അരീക്കൽ വീട്ടിൽ വിബിൻ, വടക്കേക്കര വീട്ടിൽ ആസിഫ് എന്നിവരെയാണ് വളാഞ്ചേരി സിഐ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിൽ നിന്ന് ഒരു ഓട്ടോയും തൃത്താലയിൽ നിന്ന് മറ്റൊരു വാഹനവും മോഷണം നടത്തി ഇവർ മണൽ മാഫിയക്ക് വിൽപന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ മണൽവേട്ടക്കിടെ ചില വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു.ഇതേ തുടർന്നുള്ള കൂടുതൽ അന്വോഷണങ്ങൾക്കിടയിലാണ് സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതും പ്രതികളെ അവരവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യുന്നതും. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വളാഞ്ചേരി സിഐ എം.കെ .ഷാജി മീഡിയവിഷനോട് പറഞ്ഞു. സിഐയെ കൂടാതെ എസ്ഐ ഇഖ്ബാൽ, എഎസ്ഐ രാജൻ, ജറീഷ്, സുനിൽദേവ് എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.