24 April 2024 Wednesday

സപ്ളേകോ എത്തിയില്ല:നെഞ്ചിടിപ്പോടെ വഴിയോരത്ത് നെല്ലിട്ട് കർഷകരുടെ കാത്തിരിപ്പ്

ckmnews

സപ്ളേകോ എത്തിയില്ല:നെഞ്ചിടിപ്പോടെ വഴിയോരത്ത് നെല്ലിട്ട് കർഷകരുടെ കാത്തിരിപ്പ്


ചങ്ങരംകുളം:കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരണം

നടത്താത്തതിനാൽ നെഞ്ചിടിപ്പോടെ കർഷകരുടെ കാത്തിരിപ്പ് നീളുയാണ്.കൊയ്ത്ത്

കഴിഞ്ഞ് ദിവസങ്ങൾ പത്ത് കഴിഞ്ഞിട്ടും സ്പ്ളേ കോ നെല്ല് സംഭരണ ത്തിന്

എത്താത്തതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ആകാശത്ത് മഴക്കാറും വഴിയോരത്തിട്ട നെല്ലും കർഷകർ

നിറകണ്ണുകളോടെയാണ് കാണുന്നത്.നെല്ല് സംഭരിച്ച് വെക്കാൻ സ്ഥലമില്ലാതെയും

വേനൽ മഴയുടെ ഭീതിയും കർഷകരെ ദുരിതത്തിലാക്കുകയാണ്.ഏറെ പണം കടമെടുത്ത് കൃഷി ചെയ്ത ചെറുകിട കർഷകർ ഉൾപ്പെടെയുള്ളവരാണ് സപ്ളേകോയുടെ നെല്ല് സംഭരണവും

കാത്ത് വഴിയോരത്ത് നെല്ല് കൂട്ടിയിട്ടത്.നന്നംമുക്ക് നീലേൽ കോൾ പടവിലെ

കർഷകരുടെ നെല്ല് ഉടൻ സംഭരിക്കുമെന്ന അറിയിപ്പിന്നെ തുടർന്ന് നന്നംമുക്ക്

പ്രയിക്കടവ് റോഡിൽ വഴിയോരത്താണ് നെല്ല് കൂട്ടിയിട്ട് കാര്‍ഷകര്‍ കാത്തിരിക്കുന്നത്.നെല്ല് കൂട്ടിയിട്ടതിനാൽ ഇതു വഴിയുള്ളഴിയാത്രക്കാർക്ക് കൂടി

ദുരിതമാകുന്നുണ്ട്.ഇനി മഴ പെയ്യുന്നതാടെ നെല്ല് സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ മഴ നനഞ്ഞ്

വലിയനാശത്തിലേക്ക് വഴിവെക്കുകയാണ്.