20 April 2024 Saturday

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ജാസ് ഹോട്ടലിന് മുന്നിലാണ് അപകടം.ചങ്ങരംകുളം കാളാച്ചാല്‍ സ്വദേശി വിളക്കത്ര വളപ്പില്‍ മുഹദ് ആസിഫ്(26) ഭാര്യ റമീസ(24)മുഹമ്മദ് ആസിഫിന്റെ മാതാവ് റഹീമ (48) തൃശ്ശൂര്‍ നെല്ലായ് ആനന്ദപുരം സ്വദേശി വെള്ളാനിമനയില്‍ ശ്രീദേവി (64)എടപ്പാള്‍ കോലളമ്പ് കുന്നത്ത് മനക്കല്‍ ഭാവന(42)ഇവരുടെ കാര്‍ ഓടിച്ചിരുന്ന കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി കറുത്തേടത്ത് മന വിഷ്ണുദേവ്(27)മാതാവ് ശ്രീലത(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.മുഹമ്മദ് ആസിഫ്,മാതാവ് റഹീമ  എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ വിദഗ്ത ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ശ്രീദേവിയുടെയും പരിക്കും ഗുരുതരമാണ്.തൃശ്ശൂരില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച കാര്‍ ഗുരുവായൂരില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കോലളമ്പിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെ കാളാച്ചാലില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാറില്‍ ഇടിച്ചാണ് അപകടം.അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു