23 April 2024 Tuesday

വട്ടംകുളം പഞ്ചായത്ത് പ്രകാശ വിപ്ലവം:നൂറ് ദിവസത്തിനുള്ളിൽ നാനൂറ് വഴിവിളക്കുകൾ

ckmnews


എടപ്പാൾ:അധികാരമേറ്റടൂത്ത് നൂറ് ദിവസം തികയും മുമ്പ് നാനൂറ് വഴിവിളക്കുകൾ സ്ഥാപിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രകാശ വിപ്ലവത്തിന് തുടക്കമിട്ടു.25 വാട്ട് ലൈറ്റ് സ്ഥാപിക്കാൻ സർക്കാർ നിശ്ചയിച്ച മൊത്തകരാർ ഏജൻസി നാലായിരം രൂപയോളം ഈടാക്കുന്നത് ഒഴിവാക്കി അതിൻ്റെ മൂന്നിലൊന്ന് തുകക്ക് 30 വാട്ട് ലൈറ്റ് സ്ഥാപിക്കാൻ ഭരണ സമിതി കാണിച്ച ഇഛാശക്തി കൊണ്ടാണ് ഇത്രയും ലൈറ്റുകള്‍ സ്ഥാപിക്കാനായത്.പ്രതിപക്ഷ -ഉദ്യോഗസ്ഥ എതിർപ്പുകളെ അവഗണിച്ചാണ് കൂടിയ വില ക്വാട്ട് ചെയ്ത സർക്കാർ കരാർ ഏജൻസിയെ മറികടന്ന് പദ്ധതി നടപ്പിലാക്കിയത് .അടുത്ത പദ്ധതിയിൽ ശേഷിക്കുന്ന സ്ഥലങ്ങളിൽ കൂടി ലൈറ്റ് സ്ഥാപിക്കുന്ന തോടെ സമ്പൂർണ പ്രകാശ വിപ്ലവം എന്ന ലക്ഷ്യം പൂവണിയുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് അറിയിച്ചു. യു ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞെന്നും സർക്കാർ ഏജൻസി മറവിൽ നടക്കേണ്ട ലക്ഷങ്ങളുടെ അഴിമതി തടയാനായന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു