23 April 2024 Tuesday

മാസ പൂജാ ദിവസങ്ങളിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണം:അഖില ഭാരത അയ്യപ്പ സേവാ സംഘം

ckmnews

മാസ പൂജാ ദിവസങ്ങളിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണം:അഖില ഭാരത അയ്യപ്പ സേവാ സംഘം


ചങ്ങരംകുളം:ശബരിമലയിൽ മാസ പൂജാ ദിനങ്ങളിൽ  കൂടുതൽ ഭക്തർക്ക് അനുവാദം നൽകാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി ശാസ്താ സ്കൂളിൽ ചേർന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗം സേവാ സംഘം ജില്ലാ പ്രസിഡൻ്റ് ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് പി ബാലൻ അധ്യക്ഷത വഹിച്ചു.കോ.ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി,ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ നായർ സ്റ്റേറ്റ് കമ്മറ്റി മെമ്പർമാരായ പി ഗോപ, ആനന്ദൻ മൂക്കുതല.ശാസ്താ സ്കൂൾ ഭാരവാഹികളായ ജനാർദ്ധനൻ പട്ടേരി , സുനിൽ ചിയ്യാനൂർ,ചന്ദ്രൻ വാരനാട്ട് എന്നിവർ പ്രസംഗിച്ചു.സതീഷ് കുമാർ (സതീഷ് )ഉണ്ണികൃഷ്ണൻ മൂക്കുതല,ശിവശങ്കരൻ പരപ്പനങ്ങാടി, വി.വി. രാമചന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു.പ്രവീൺ ഉപ്പട നന്ദി പറഞ്ഞു.