28 September 2023 Thursday

ഇരിമ്പിളിയം തൂതപ്പുഴയില്‍ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു.

ckmnews

ഇരിമ്പിളിയം തൂതപ്പുഴയില്‍ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു.


വളാഞ്ചേരി:ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊന്നിച്ചു കുളിക്കാനിറങ്ങിയ 19 വയസുകാരൻ മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ് (19) ആണ് മരിച്ചത്. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ സവാദ് ആഴക്കയത്തിൽ താഴുകയായിരുന്നു.തിരൂരിൽ നിന്ന് ഫയർഫോഴ്സിൻ്റെ സഹായത്താൽ മൃതദേഹം കൊടുമുടി കടവിൽ നിന്നും  കണ്ടെത്തി. രാവിലെ 10.30 ന് ആണ് സംഭവം. ഇരിമ്പിളിയം ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്.