28 March 2024 Thursday

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല വ്യാജ പ്രചാരണം നടത്തുന്നവര്‍ പരാജയപ്പെടും:സ്പീക്കര്‍

ckmnews

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല വ്യാജ പ്രചാരണം നടത്തുന്നവര്‍ പരാജയപ്പെടും:സ്പീക്കര്‍


ചങ്ങരംകുളം (മലപ്പുറം): ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു


നമസ്കാരം, ഈ വീഡിയോ അൽപം രസകരമാണ്. ഞാൻ ഇവിടെയുണ്ടെന്ന് പറയേണ്ട അവസ്ഥയിലേക്ക് ചിലമാധ്യമങ്ങളുടെ പ്രചരണം എത്തിപ്പെട്ടിരിക്കുന്നു' എന്നുപറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഒരു ആത്മഹത്യയുടെ മുമ്പിലും അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാൻ, അത്രഭീരുവല്ല. ഏത് അന്വേഷണ ഏജൻസികൾക്ക് മുന്നിലും ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.


രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടുകൂടി എന്റെ മരണം പോലും ആഗ്രഹിക്കുന്നതരത്തിലാണ് പ്രചാരണം കൊണ്ടുവരുന്നത്. വ്യാജ പ്രചാരണം നടത്തുന്നവർ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്. ഇത്തരം പ്രചാരണങ്ങളിൽ ആരും വിശ്വസിക്കരുത്. ശുദ്ധഅസംബന്ധവും കളവുമാണിത്' സ്പീക്കർ വീഡിയോയിലൂടെ പറഞ്ഞു.