24 April 2024 Wednesday

പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടിയെടുക്കും:കെടി ജലീല്‍

ckmnews

പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടിയെടുക്കും:കെടി ജലീല്‍


എടപ്പാള്‍:ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കെടി ജലീല്‍.കെടി ജലീല്‍ കുറ്റക്കാരനെന്ന ലോകായുക്തയുടെ വിധിയോടുള്ള പ്രതികരണമായി തന്റെ ഫെയ്സ്ബുക്കിലാണ് കെടി ജലീലിന്റെ പ്യതികരണം.പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു