25 April 2024 Thursday

വിഷുവിന് ദിവസങ്ങള്‍ മാത്രം:ചൈനീസ് കൊന്നപ്പൂക്കളും വിപണിയിലെത്തി

ckmnews

വിഷുവിന് ദിവസങ്ങള്‍ മാത്രം:ചൈനീസ് കൊന്നപ്പൂക്കളും വിപണിയിലെത്തി


ചങ്ങരംകുളം:വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചൈനീസ് കൊന്നപ്പൂക്കളും വിപണിയിലെത്തി തുടങ്ങി.ഒരു ലീഫിന് 70 രൂപ നിരക്കിലാണ് വില്‍പന.കേട് കൂടാതെ ഏറെ കാലം സൂക്ഷിച്ച് വെക്കാന്‍ കഴിയും എന്നതും മനോഹരമായ നിര്‍മാണവും മലയാളികളെ ചൈനീസ് വിപണി ആകര്‍ശിക്കുന്നുണ്ട്.മലയാളികള്‍ വിഷുവിന് കണികാണാന്‍ ഏറെ പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ശ്രീകൃഷ്ണ രൂപങ്ങളും വിപണിയില്‍ എത്തിയിട്ടുണ്ട്.35 രൂപ മുതല്‍ 500 രൂപ വരെയുള്ള ശില്‍പങ്ങള്‍   കാഴ്ചക്കാരെ ഏറെ ആകര്‍ശിക്കുന്നുണ്ട്.കോവിഡ് വ്യാപനം കൂടുന്നത് വിഷു വിപണി തകരുമോ എന്ന ആശങ്കയും കച്ചവടക്കാരില്‍ ഉണ്ടാക്കുന്നുണ്ട്.