23 April 2024 Tuesday

തൃശ്ശൂര്‍ ജില്ലയിൽ 414 പേര്‍ക്ക് കൂടി കോവിഡ്, 207 പേര്‍ രോഗമുക്തരായി

ckmnews

തൃശ്ശൂര്‍ ജില്ലയിൽ  414 പേര്‍ക്ക് കൂടി കോവിഡ്, 207 പേര്‍ രോഗമുക്തരായി


ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 2258 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയിൽ  കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,524 ആണ്. 1,03,575 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.  

ജില്ലയിൽ  വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,   ഉറവിടം അറിയാത്ത 03 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ  60 വയസ്സിനുമുകളി  21 പുരുഷന്‍മാരും 32 സ്ത്രീകളും         പത്ത് വയസ്സിനു താഴെ 08  ആണ്‍കുട്ടികളും   08 പെണ്‍കുട്ടികളുമുണ്ട്.