25 April 2024 Thursday

മീന്‍ പിടിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മീൻ വില്പനക്കാരൻ മരിച്ചു

ckmnews


പുന്നയൂർ:ആലാപാലത്ത് മീൻപിടിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മുതിർന്ന മീൻ വില്പനക്കാരൻ മരിച്ചു. അകലാട് ഒറ്റയ്നി സ്വദേശി കുന്നിക്കൽ അബു (68) ആണ് മരിച്ചത്. ഇന്നലെ ആലാപാലത്ത് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ തല കറങ്ങി ചളിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്. ഇദ്ധേഹം പുന്നയൂർ,പുന്നയൂർക്കുളം, വടക്കേക്കാട്, ചാവക്കാട് മേഖലകളിൽ നടന്ന് മീൻ വില്പന നടത്തിയിരുന്ന അറിയപ്പെടുന്ന മീൻ വില്പനക്കാരനാണ്.