24 April 2024 Wednesday

പാപ്പാളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews



പാപ്പാളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അണ്ടത്തോട് പാപ്പാളി പടിഞ്ഞാറു ഭാഗം താമസിക്കുന്ന കൊപ്ര കുഞ്ഞിമോൻ എന്നവരുടെ മകൻ കബീർ ആണ് മരിച്ചത് രാത്രി ഭക്ഷണം കഴിച്ച് കിടന്ന കബീറിനെ രാത്രി ബാത്റൂമിൽ പോകാനായി എണീറ്റ സഹോദരി കബീറിൻ്റെ മുറി തുറന്നു കിടക്കുന്നത് കണ്ട് അന്വേഷിക്കുകയും,കാണാതായതിനെ തുടർന്ന് മൊബൈൽ ഫോണിലേക്ക് വിളിച്ചു നോക്കുകയും ചെയ്തു. ഫോൺ വീടിൻ്റെ പുറത്ത് ബെല്ലടിക്കുന്നത് കേട്ട് പുറത്തിറങ്ങിയപ്പോൾ കബീറിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.