28 March 2024 Thursday

കാളാച്ചാൽ സാന്ത്വനം റിലീഫ് സെൽ കൊറോണ - റമളാൻ കിറ്റ്കൾ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:കാളാച്ചാല്‍ സാന്ത്വനം റിലീഫ് സെല്‍ റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ അടക്കമുള്ള  കുടുംബങ്ങള്‍ക്കാണ് സാന്ത്വനമായി ഭക്ഷണ കിറ്റ്കൾ നേരിട്ട് എത്തിച്ചു നല്‍കിയത്.പ്രസിഡന്റ് കെ വി മുഹമ്മദ് (മണിക്ക) പ്രവർത്തകർക്ക് കിറ്റുകള്‍ നൽകി ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ നൂറോളം കുടുംബങ്ങളിലേക്കാണ് ഭക്ഷണ കിറ്റുകൾ നൽകിയത്.കൊറോണ കാലത്ത് രണ്ടാം തവണയാണ് സാന്ത്വനം സഹായവുമായി മുന്നോട്ട് വരുന്നത് 

സുഹൈൽ, ഹംസ, ഹസ്സൻ മഹമ്മദ്, നിസാർ, വി വി റഷീദ്, നേതൃത്വം നൽകി.