ലഹരി പാനീയം നല്കി കവര്‍ച്ച; ദമ്ബതികള്‍ കസ്റ്റഡിയില്‍
സമൂഹ മാധ്യമത്തിലെ പരസ്യത്തിലൂടെ ബന്ധപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് ഓച്ചിറയിലെ ലോഡ്ജിലെത്തിയ യുവാവിന് ലഹരി പാനീയം നല്കി 3 പവന് മാലയും ഐഫോണും 400 രൂപയും കവര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് പന്തളം കുളനട വരംമ്ബാല മാവിളതെക്കതില് രതീഷ് നായര്‍ (36), ഭാര്യ രാഗി (31) എന്നിവരെ ഓച്ചിറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ഫെബ്രുവരി പത്തൊന്‍പതിനാണ് സംഭവം നടന്നത്. മാവേലിക്കര താന്നിയ്ക്കല്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കുവൈത്തില്‍നിന്നും നാട്ടിലെത്തിയ യുവാവ് നവമാധ്യമത്തില്വന്ന പരസ്യം വഴിയാണ് പ്രതികളെ ബന്ധപ്പെട്ടത്. അതേസമയം, തിരികെ വിദേശത്തേക്ക് പോകാന്‍ അറുപതിനായിരം രൂപക്ക് ക്വാറന്റീന് സൗകര്യത്തോടെ ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവും പ്രതികള്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഓച്ചിറയിലെ രാജധാനി ലോഡ്ജിലെത്താന്‍ ആവിശ്യപെടുകയും യുവതി ലഹരി കലര്‍ത്തിയ പാനീയം നല്‍കിയെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായതോടെ കവര്‍ച്ച നടത്തിയെന്നുമാണ് കേസ്.