25 April 2024 Thursday

സംസ്ഥാനത്ത് ഇന്ന് പ്ലസ്ടു പരീക്ഷ ആരംഭിച്ചു; ആദ്യ 25 മിനുട്ട് കൂൾ ഓഫ് ടൈം; വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ഇന്നു മുതൽ

ckmnews

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ ഇന്നലെ മുതൽ കർശന കൊവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ചു. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. 2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 9.40നാണ് പരീക്ഷ തുടങ്ങുക. ആദ്യത്തെ 25 മിനുട്ട് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ തയ്യാറാക്കാനുള്ള ‘കൂൾ ഓഫ്ടൈം ’ ആണ്. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.40 മുതലാണ് ആരംഭിച്ചത്.  വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും.